border=

ചരിത്രം

ഇന്ത്യയുടെ തെക്കേയറ്റത്ത് കിടക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലെ ഒരു ചെറുപട്ടണമായ മൂവാറ്റുപുഴയ്ക്ക് വിദേശരാജ്യങ്ങളുമായി നേരിട്ടു വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്ന് കേട്ടാല്‍ പുതിയ തലമുറയ്ക്ക് അത്ഭുതം തോന്നിയേക്കാം. ചരിത്രാവശിഷ്ടങ്ങള്‍ അതാണു നമ്മളെ പഠിപ്പിക്കുന്നത്. മാറാടിയിലെ കൊടക്കത്താനം ഒരു വിദേശവ്യാപാര കേന്ദ്രമായിരുന്നെന്നും പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നമ്മുടെ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടത്തില്‍ വിദേശികള്‍ക്കുണ്ടായിരുന്ന കുത്തക നിറുത്തലാക്കിയെന്നും അതോടെ ആ വ്യാപാരകേന്ദ്രം പ്രായേണ ഉപേക്ഷിക്കപ്പെട്ടുപോയെന്നുമാണ് ചരിത്രം. കൊടക്കത്താനം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വില്‍പ്പനസ്ഥലം എന്നാണ്. അന്ന് കൊടക്കത്താനം മുതല്‍ ഉറവക്കണ്ടം വരെ അറുപത്തിനാലു ബ്രാഹ്മണഇല്ലങ്ങള്‍ ഉണ്ടായിരുന്നുയെന്നാണ് പാരമ്പര്യം. വ്യാപാരകേന്ദ്രം എന്ന ഖ്യാതി നഷ്ടപ്പെട്ടതിനെക്കുറിച്ച് കുടകുകാര് രേഖപ്പെടുത്തിയിരിക്കുന്നത് വാണിഭം കെട്ട മാറാടി എന്നാണ്. പ്രസ്തുത പ്രദേശത്തു നിന്ന് ധാരാളം പഴയനാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ടെന്നും അതില്‍ വെനീഷ്യന്‍ നാണയങ്ങളും ഉണ്ടായിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട് ഇവിടെ ധാരാളം മറാഠികള്‍ താമസിച്ചിരുന്നു. അതില്‍ നിന്നാകണം മാറാടി എന്ന പേരു തന്നെ ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ മൂവാറ്റുപുഴ പട്ടണം സ്ഥിതി ചെയ്യുന്നത് മാറാടി കരയിലാണ്. ആറിനു കിഴക്കുള്ള കരയാണ് മൂവാറ്റുപുഴ കര. ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ ബുദ്ധമതവും ജൈനമതവും പ്രചരിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. മൂവാറ്റുപുഴ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ബുദ്ധമതാനുയായികളും ജൈനരും താമസിച്ചിരുന്നു. അവര്‍ സ്ഥാപിച്ച ആരാധനാലയങ്ങളും വിഗ്രഹങ്ങളും ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മുതുകല്ലിലെ മുനിയറയും അതിനു പടിഞ്ഞാറായി ജൈനര്‍ നിര്‍മ്മിച്ച ഗുഹയും ഇന്നുമുണ്ട്. പെരുംപല്ലൂര്‍ എന്ന സ്ഥലനാമം ബുദ്ധമതാനുയായികളുടെ സംഭാവനയാണ്. മൂവാറ്റുപുഴയിലെ ജനങ്ങളെ അഭിവൃദ്ധിയിലേക്ക് നയിച്ച ഭരണകര്‍ത്താക്കള്‍ ആരെല്ലാമാണെന്നു പരിശോധിക്കാം. ഒന്നാം ചേരസാമ്രാജ്യത്തിന്റെ പ്രഥമ തലസ്ഥാനമായിരുന്ന തൃക്കാരിയൂര്‍ പ്രദേശത്തിന്റെ ഭാഗമായിരുന്നു മൂവാറ്റുപുഴ. അന്നുമുതല്‍ ഭരണസിരാകേന്ദ്രത്തിന്റെ അടുപ്പം നമ്മുടെ സംസ്‌കാരത്തിന്റെ വളര്‍ച്ചയെ തൊട്ടുതലോടിയിരുന്നു.

എഡി 800 മുതല്‍ 1102 വരെ നിലനിന്നിരുന്ന രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് ഈ പ്രദേശം കീഴ്മലൈനാട് എന്നറിയപ്പെട്ടിരുന്നു. അതിന്റെ തലസ്ഥാനമാകട്ടെ തൊടുപുഴയിലെ കാരിക്കോടും. എഡി 1100-ാം ആണ്ടോടു കൂടി പുരാതന പെണ്‍പൊലിനാട് തെക്കുംകൂറെന്നും വടക്കുംകൂറെന്നും രണ്ടായി വിഭജിക്കപ്പെട്ടു. നമ്മുടെ കീഴ്മലൈനാട് വടക്കുംകൂറില്‍ ലയിച്ചു. അത് എഡി 1600 ല്‍ ആയിരുന്നു. വടക്കുംകൂര്‍ രാജ്യം കോതമംഗലം വരെ വ്യാപിച്ചുകിടന്നിരുന്നു. അങ്ങനെ മൂവാറ്റുപുഴയും കോതമംഗലവും തൊടുപുഴയും ഒരേ ഭരണത്തിന്‍ കീഴില്‍ കിടന്നിരുന്ന പ്രദേശങ്ങളായിരുന്നു. എഡി 1750 ല്‍ തിരുവതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ കീഴടക്കി. അതോടെ നാം തിരുവതാംകൂറുകാരായിത്തീര്‍ന്നു. വടക്കുംകൂറിന്റെ കാലത്തും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തും മൂവാറ്റുപുഴ ആരക്കുഴയുടെ ഭാഗമായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ആരക്കുഴക്കായിരുന്നു പ്രഥമസ്ഥാനം. ആരക്കുഴയിലും മൂവാറ്റുപുഴ ശിവന്‍കുന്നിലും പട്ടാളക്കാരെ പാര്‍പ്പിച്ചിരുന്നതായി രേഖകളുണ്ട്. എഡി എട്ടാം നൂറ്റാണ്ടില്‍ ആരക്കുഴയില്‍ ക്രിസ്ത്യാനികള്‍ കുടിയേറിപ്പാര്‍ത്തു. അവര്‍ അവിടെ കുരുമുളകുതോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു. 999 ല്‍ അവിടെ അവര്‍ തങ്ങളുടെ ഒരു ആരാധനാലയവും സ്ഥാപിച്ചു. മൂവാറ്റുപുഴ ഹിന്ദുക്കള്‍ക്കായി പുഴക്കരക്കാവ് എന്ന ആരാധനാലയം സ്ഥാപിച്ചത് കൊല്ലവര്‍ഷം 1050 ന് അടുത്താണ് എന്നു കാണിക്കുന്ന ശിലാലിഖിതങ്ങള്‍ കാണാം. അക്കാലം തൊട്ടേ ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മൈത്രിയില്‍ കഴിഞ്ഞിരുന്നു. കൃഷിയിലും കച്ചവടത്തിലും കഴിഞ്ഞിരുന്ന ജനത സമാധാനകാംക്ഷികളായിരുന്നു. എഡി 1750 ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണത്തിനു തൊട്ടുമുമ്പായി വടക്കുംകൂര്‍ രാജാവ് നിര്‍മ്മിച്ച നെടുംകോട്ട വൈക്കം മുതല്‍ വടക്കുംകൂറിന്റെ വടക്കേയറ്റമായ കോതമംഗലത്തിനുമപ്പുറത്തു വരെ നീണ്ടുകിടന്നിരുന്നു. അതിനോടു ചേര്‍ന്നു തീര്‍ത്തിരുന്ന സഞ്ചാരയോഗ്യമായ പാത ബാഹ്യലോകവുമായുള്ള വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കാനിടയാക്കിയെന്നത് പ്രതേ്യകം പ്രസ്താവിക്കേണ്ടതില്ലല്ലോ. ഇപ്പോഴുള്ള വൈക്കം മൂവാറ്റുപുഴ കോതമംഗലം റോഡിന്റെ ഉത്ഭവം ഈ വഴിക്കായിരിക്കണം. കോട്ടയുടെ പലഭാഗങ്ങളിലും രാജ്യരക്ഷയെക്കരുതി കൊത്തളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. പ്രസ്തുത പട്ടാളക്യാമ്പുകള്‍ സഞ്ചാരികളുടെ സുരക്ഷിതത്വവും ഉറപ്പാക്കി. കോട്ടയുടെ കിഴക്കേയറ്റത്ത് ഇല്ലിയും ഇഞ്ചയും കഴഞ്ചിയും 932 ല്‍ വച്ചുപിടിപ്പിച്ചതായി രേഖകളുണ്ട്. ആണ്ടൂര്‍ തോടുമുതല്‍ അമയപ്പണം (അമയപ്ര) വരെ കോട്ടയരികില്‍ നാലു ദണ്ഡുവീതിയില്‍ കാടുവെട്ടിത്തെളിക്കാന്‍ 500 പേര്‍ ജോലിചെയ്തിരുന്നതായും ആയതിന് 34375 ചക്രം തൊടുപുഴ മണ്ഡപത്തും വാതില്‍വഴി ചെലവിട്ടതായും രേഖകളില്‍ കാണുന്നു. മുളയും ഇഞ്ചയും കഴഞ്ചിയും വച്ചുപിടിപ്പിച്ചതിന് 6870 കലിപ്പണം ചെലവായത്രേ! ആധുനികതിരുവിതാംകൂര്‍ ശില്പിയായ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത്തന്നെ ക്രമേണ ആരക്കുഴയുടെ പ്രാധാന്യം കുറയുകയും മൂവാറ്റുപുഴ അഭിവൃദ്ധിപ്പെടുകയും ചെയ്തു. മൂവാറ്റുപുഴ ഒരു ഭരണസിരാകേന്ദ്രമായി മാറി. പില്‍ക്കാല പരിഷ്‌കാരങ്ങളുടെ ഒരു തുടക്കമായിരുന്നു അത്. മൂവാറ്റുപുഴയിലെ ആഴ്ചച്ചന്ത തുടങ്ങിയത് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്. തദ്ദേശവാസികളുടെ ഒരുക്രയവിക്രയ കേന്ദ്രം! കൃഷിക്കാരായ ജനങ്ങള്‍ക്ക് താന്താങ്ങളുടെ വിളകള്‍ ഒരുമിച്ച് ഒരുസ്ഥലത്തു കൊണ്ടുവന്നു കൂട്ടി പരസ്പരം വച്ചുമാറുന്നതിനുള്ള ഒരു സൗകര്യം. പിന്നീടങ്ങോട് ഭരണപരിഷ്‌കാരങ്ങളുടെ ഒരു നീണ്ട ഘോഷയാത്രയായിരുന്നു. മണ്ഡപത്തുംവാതില്‍ (റവന്യു ഭരണ കേന്ദ്രം) ഢാണാവ് (ട്രഷറി) ചവുക്ക (തീരുവ കൊടുക്കേണ്ട സ്ഥലം) പുകയിലയുടെയും മറ്റുസുഗന്ദദ്രവ്യങ്ങളുടെയും പണ്ടകശാലകള്‍ (ഗോഡൗണുകള്‍) തുടങ്ങി ഒട്ടനവധി പരിഷ്‌കാരങ്ങള്‍ . ഇപ്പോഴത്തെ മാറാടി വില്ലേജ് ഓഫീസ് ഇരിക്കുന്ന സ്ഥലത്തായിരുന്നു അന്നത്തെ മണ്ഡപത്തുംവാതില്‍. 1905ല്‍ ഇരമംഗലത്തുകാര്‍ ദാനം ചെയ്ത സ്ഥലത്ത് സ്ഥാപിച്ച ധര്‍മ്മാശുപത്രിയും 1925 ല്‍ പിട്ടാപ്പിള്ളില്‍ യശഃശരീരനായ ശ്രീ.ഉതുപ്പുവൈദ്യന്‍ സംഭാവന ചെയ്ത സ്ഥലത്ത് പണിയിച്ച സ്‌കൂളും ഇന്നാട്ടുകാരുടെ വളര്‍ച്ചയെ എന്തുമാത്രം സഹായിച്ചു എന്നുപറയേണ്ടതില്ലല്ലോ. പിന്നീടു സ്ഥാപിച്ച അഞ്ചലാഫീസും നീതിന്യായകോടതികളും നമ്മുടെ നാടിന്റെ അഭിവൃദ്ധി ത്വരിതപ്പെടുത്തി. നദിയുടെ ഇരുകരകളെയും യോജിപ്പിച്ചുകൊണ്ട് 1914 ല്‍ സ്ഥാപിച്ച മോങ്ങിയര്‍ പാലം മൂവാറ്റുപുഴയുടെ മാത്രമല്ല തിരുവതാംകൂറിന്റെ തന്നെ ചരിത്രത്തില്‍ അദ്വതീയമായ സ്ഥാനം പിടിച്ചുപറ്റി. 1875 ല്‍ പണി തീര്‍ത്ത എംസി റോഡും 1878 ല്‍ പണിത മൂവാറ്റുപുഴ - തൊടുപുഴ റോഡും ഈ പ്രദേശത്തെ ജനങ്ങളെ തമ്മില്‍ അടുപ്പിച്ചുവെന്നോ വ്യാപാരസാദ്ധ്യതകള്‍ വര്‍ദ്ധിച്ചുവെന്നോ കണക്കാക്കാം. കീഴ്മലൈ രാജാക്കന്മാരുടെ കാലത്ത് കാരിക്കോട്ടുനിന്നും വേനല്‍ക്കാലത്ത് ആനകളെ കുളിപ്പിക്കാന്‍ മൂവാറ്റുപുഴ ആറ്റിലേക്ക് കൊണ്ടുവന്നിരുന്ന ആനച്ചാല്‍ ആണ് പിന്നീട് റോഡായിത്തീര്‍ന്നതെന്നും അതിനാല്‍ ആനച്ചാല്‍ റോഡ് റോഡ് എന്നറിയപ്പെട്ടിരുന്നുയെന്നും പറയപ്പെടുന്നു. 1917 ല്‍ ആണ് മൂവാറ്റുപുഴ-തൊടുപുഴ പാലം പണി ചെയ്യിച്ചത്. കല്‍ക്കരി ബസുകള്‍ ഓടിച്ചിരുന്ന മൂവാറ്റുപുഴ പട്ടണത്തിന്റെ കഴിഞ്ഞകാല ചരിത്രം ഇങ്ങനെ പോകുന്നു.


ബുദ്ധമതത്തിന്റെ പ്രാബല്യം അവസാനിക്കുന്നതുവരെ (എഡി 8-10) ഈ പ്രദേശങ്ങളിൽ ബുദ്ധ ജൈനമത വിശ്വാസികളുണ്ടായിരുന്നു. കുരുമുളക്, ചുക്ക്, കറുവാപ്പട്ട മുതലായ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം നടത്തിയിരുന്നു. കല്ലിൽ ക്ഷേത്രപുര (ജൈനമതത്തിന്റേത്) അയ്യപ്പൻ കാവുകളും (ബുദ്ധക്ഷേത്രങ്ങൾ) ആദ്യകാഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ്. എഡി 8-ാം നൂറ്റാണ്ടിൽ വേദമതം പ്രബല്യം നേടി. ബുദ്ധമതാനുയായികുളം ജൈനമതക്കാരും വടക്കേ ഇന്ത്യിൽ നിന്ന് ധാരാളമായി കുടിയേറിയിട്ടുണ്ട് ബി.സി ആറാം നൂറ്റാണ്ടുമുതൽ ബുദ്ധമതത്തിന്റെ അനുയായികൾ തെക്കോട്ട് സഞ്ചരിച്ചു. വടക്കുപടിഞ്ഞാറൻ ഇൻഡ്യയിൽ നിന്നും ഇൻഡ്യയുടെ കിഴക്കേതീരത്തു നിന്നും ധാരാളം പേർ ഇവിടെ കുടിയേറി. എ.ഡി 8-10 നൂറ്റാണ്ടുകൾ (ശ്രീശങ്കരാചാര്യരുടെ കാലം മുതൽ) വേദമതം പ്രാബല്യം നേടി. ബുദ്ധക്ഷേത്രങ്ങൾ അയ്യപ്പൻ കാവുകളാക്കി മാറ്റി. ബുദ്ധ-ജൈനാനുയായികൾ വേദമതാനുയായികളായി. കാരിക്കോട്, തൃക്കാരിയൂർ മുതലായ സ്ഥലങ്ങൾ തനി ബുദ്ധമതകേന്ദ്രങ്ങളായിരുന്നു. ചേരവംശം ബുദ്ധമതത്തിൽപ്പെട്ടതാണ്. യൂറോപ്യന്മാർ വന്ന കാലത്തും കൊച്ചി രാജാവ് ശ്രീബുദ്ധവിഗ്രഹത്തെ എല്ലാദിവസവും പൂജിച്ചിരുന്നല്ലോ.

ആര്യവംശജർ ബി.സി ആറാം നൂറ്റാണ്ടുമുതലെങ്കിലും ഇവിടെയുണ്ടായിരുന്നു. ബ്രാഹ്മണവംശത്തിന്റെ കുടിയേറ്റം ക്രിസ്ത്വബ്ദത്തിനു മുൻപെ നടന്നു. എഡി എട്ടാം നൂറ്റാണ്ടിനു ശേഷമാണ് അവർക്ക് പ്രാബല്യമുണ്ടായതെന്നെഉള്ളൂ. എ.ഡി ആറാം നൂറ്റാണ്ടിനു മുൻപേ പെരുംപല്ലൂർ, ആരക്കുഴ, കാവന, മൂവാറ്റുപുഴ പ്രദേശങ്ങളിൽ വേദമതക്കാർ (ബ്രാഹ്മണർ) ഉണ്ടായിരുന്നു. ബ്രാഹ്മണരെ കേരളത്തിലെ ജനങ്ങൾ വിളിച്ച പേരാണ് 'നമ്പൂതിരി'. വേദത്തിന്റെ അധികാരി എന്നർത്ഥം. (നമ്പ്=വിശ്വാസം, വിശ്വസ്തത, വേദം). പുലയർ, പറയർ (പൈപ്പുലയരും പാണ്ടിപ്പുലയരും, പാണ്ടിപ്പറയരും) ഇവിടെ പൗരാണികകാലത്തുണ്ടായിരുന്നു. അവരുടെ വംശം മിക്കവാറും പകർച്ചവ്യാധികൾ കൊണ്ടുനശിക്കുകയാണുണ്ടായത്. ബ്രാഹ്മണർ (പട്ടന്മാർ (ഭട്ടർ), നമ്പൂതിരിമാർ മുതലായവർ) എഡി ആറാം നൂറ്റാണ്ടുമുതലെങ്കിലും ഇവിടത്തെ സുഗന്ധദ്രവ്യ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ക്രിസ്ത്യാനികൾ കൊടുങ്ങല്ലൂർ, കൊക്കമംഗലം, കൊല്ലം, തിരുവാംകോട്, നിലയ്ക്കൽ മുതലായ സ്ഥലങ്ങളിൽ നിന്നും സുഗന്ധദ്രവ്യങ്ങളുടെ ഉല്പാദനത്തിനും കച്ചവടത്തിനുമായി കുടിേയറി. എഡി ഒൻപതാം നൂറ്റാണ്ടുമുതൽ കൊടുങ്ങല്ലൂർ, കൊല്ലം മുതലായ അങ്ങാടികളിൽ ക്രിസ്ത്യാനികൾക്ക് പ്രാബല്യം കുറഞ്ഞു. അറബികളുടെ വരവാണ് അതിന്റെ കാരണം. എഡി 475 മുതൽ കച്ചവടത്തിനിറങ്ങിയ അവർ ഒൻപതാം നൂറ്റാണ്ടോടെ വ്യാപാരകുത്തക പിടിച്ചുപറ്റിയല്ലോ.

മൂന്ന് ആറുകൾ ചേർന്ന പുഴയാണ് മൂവാറ്റുപുഴ (മൂ+ആറ്+പുഴ). പുഴയുടെ പേര് കരപ്പേരായിത്തീർന്നു. മൂവാറ്റുപുഴ എന്ന കര തൊടുപുഴയാറിന്റെ കിഴക്കേത്തീരമാണ്. അവിടെയുണ്ടായിരുന്ന ആദിമകാല കുടിയേറ്റക്കാർ നൽകിയ പേരാണത്. ഇന്നത്തെ മൂവാറ്റുപുഴ ടൗൺ മാറാടികരയിലാണ്. മറാഠികൾ, മാർവാടികൾ, തുളു നാട്ടുകാർ മുതലയാവർ കച്ചവടത്തിനു വന്നു താമസിച്ചിരുന്ന പ്രദേശമാണ് മാറാഠി (മാറാടി). മൂവാറ്റുപുഴ പുഴയിൽ മാറാഠി വരെ വഞ്ചികൾക്ക് സുഗമമായി സഞ്ചരിക്കാം. തൊടപുഴയാറ് വേനൽക്കാലത്ത് വറ്റിപ്പോകും. കാളിയാറും കോതയാറും തഥൈവ. മാറാഠികളാണു ആദ്യം കച്ചവടത്തിനു വന്നത്. തന്മൂലം അവരുടെ ജന്മനാടിന്റെ പേര് ഇവിടെ പ്രയോഗിച്ചു; പ്രചരിച്ചു.

പൗരാണിക നെടുംകോട്ട ഒരു സഞ്ചാരപഥം കൂടിയായിരുന്നു. മാറാടി പ്രദേശം മുഴുവനും കുരുമുളക് തോട്ടങ്ങളായിരുന്നു. അയ്യപ്പൻകാവ് അതിപ്രാചീനകാലത്തെ ബുദ്ധമതകേന്ദ്രമാണ്. വേദമത പ്രാബല്യകാലത്ത് അവിടെ വിഷ്ണുവിനെ പ്രതിഷ്ഠിച്ച് ഒരു വിഷ്ണുക്ഷേത്രവുമുണ്ടാക്കി. വലിയ വറുതിയുടെ കാലത്ത് നമ്പൂതിരിമാർ കൂത്താട്ടുകുളം, കാക്കൂർ പ്രദേശത്തേക്ക് പോവുകയും അവിടെ മാറാടി ഉണ്ടാവുകയും ചെയ്തു. രാജകൊട്ടാരമുള്ള സ്ഥലമായതുകൊണ്ടാണ് തിരുമാറാടി എന്നായി സ്ഥലപ്പേര്. പുഴയും കോട്ടയും മൂലം സഞ്ചാരസൗകര്യമുണ്ടായിരുന്ന കൊടക്കത്താനത്തുമല ആദ്യം ആദ്യം മാറാഠികളുടെയും പിന്നീട് തുളുനാട്ടുകാരുടേയും വ്യാപാരകേന്ദ്രമായിരുന്നു. മാർത്തവർമ്മ 1750ൽ വടക്കുംകൂറ് കീഴടക്കിയ കാലത്ത് ആ മാർക്കറ്റ് നശിച്ചു. തുളുനാട്ടുകാർ 'മാനിഭം കെട്ട മാറാടി' എന്നു പറഞ്ഞു സ്ഥലം വിട്ടു (മാനിഭം=വാണിഭം). തുളുനാട്ടുകാർ കുഴിച്ചിട്ടിരുന്ന നിധി പിൽക്കാലത്ത് തേറുകാട്ടിൽ ചെട്ടിയാരുടെ സഹായത്തോടെ കുഴിച്ചെടുത്തിട്ടുണ്ട്. ധാരാളം ബ്രാഹ്മണ ഇല്ലങ്ങൾ ഇവിടെയുണ്ടായിരുന്നു. തേറുകാട്ടിൽ (ദേവർകാട് + ചെട്ടിയാർ) ചെട്ടിയാർ വലിയ വ്യാപാരിയായിരുന്നു.

കീഴ്മെലെനാട് വടക്കുംകൂറിന്റെ കീഴിലായപ്പോൾ (എഡി 1600ൽ) വടക്കുംകൂർ രാജവംശം ഇവിടെ ക്ഷേത്രങ്ങളും കോട്ടകളും നിർമ്മിച്ചു. ശിവൻകുന്നിൽ വട്ടക്കോട്ടയുണ്ടായിരുന്നു. തിരുവതാംകൂർ രാജാവ് ഈ പ്രദേശം കീഴടക്കിയപ്പോൾ അവിടെ പട്ടാളക്കാരെ താമസിപ്പിച്ചിരുന്നു. (എഡി 1100 ൽ വെമ്പൊലിനാട് വിഭജിച്ച് തെക്കുംകൂറും വടക്കുംകൂറുമുണ്ടായി. വടക്കുംകൂറിനെ 1750 ൽ മാർത്താണ്ഡവർമ്മ കീഴടക്കി. (ചേരവംശം തന്നെയാണ് കീഴ്മലൈ നാടിന്റെയും വടക്കുംകൂറിന്റെയും ഭരണാധികാരികൾ)

പെരുമ്പല്ലൂർ പ്രദേശം മുതൽ പടിഞ്ഞാറൻ മാറാഠി വരെ എടമന ഇല്ലക്കാരുടെ വക ഭൂമിയായിരുന്നു. അവരുടെ കുടുംബാംഗങ്ങൾ പോയപ്പോൾ 200 ഓളം കൊല്ലം മിക്ക സ്ഥലത്തും കാടും വനവുമായി. പിന്നീട് ക്രിസ്ത്യാനികൾ കുടിയേറി കാർഷികഭൂമിയാക്കി.

എഡി എട്ടാം നൂറ്റാണ്ടു മുതൽ കരകൾ തോറും കളരികളും കളരിഗുരുക്കന്മാരും ഉണ്ടായിരുന്നു. (ചേര ചോളരുടെ കാലത്ത് നിർബന്ധിത സൈന്യസേവനം ഏർപ്പെടുത്തി) എഡി 999. മാറാഠിയിൽ കളരിയും യുദ്ധാഭ്യാസത്തിനുള്ള പടനിലവും ഉണ്ടായിരുന്നു. പുഞ്ചപ്പാടത്തിന്റെ തെക്കുവശത്ത് കളരി, വടക്കുവശത്ത് തകിടിപ്പുറം എന്ന സ്ഥലത്ത് കളരി. മാറാടുകുടി എന്ന പുരയിടത്തിൽ പടനിലം കളരിഗുരുവിന്റെ അവകാശഭൂമി ഗുരുക്കൂറ് (കുരുക്കൂറ്); എലവുങ്കൽ കർത്താക്കർ വടക്കുംകൂറ് രാജവംശമാണ്. അവരുടെ കീഴിലായിരുന്നു കളരികൾ. യൂറോപ്യന്മാർ വന്നതിനു ശേഷം കളരിപ്പയറ്റും മർമ്മവിദ്യയും പഠിക്കാതായി. യൂറോപ്യൻ യുദ്ധസമ്പ്രദായം നടപ്പായി. കോടതിയും പോലീസുമുണ്ടായി. സ്വയരക്ഷയ്ക്ക് പയറ്റുവേണ്ടാതായി.

ടിപ്പുവിന്റെ ആക്രമണകാലത്ത് വടക്കുനിന്നു മാഹി കടത്തനാടൻ ഗുരുക്കൾ വന്നു. അവരുടേതായി തകടിപ്പുറത്തെ കളരി. അവരുടെ വംശം 1925 നു ശേഷമാണ് പോയത്. കുരുക്കുന്നംപുറം സ്‌കൂൾ ഇരിക്കുന്നത് ഗുരുവിന്റെ കുന്നുംപുറത്താണ്. അവിടെ ആദ്യകാലത്തു ക്രിസ്ത്യാനികൾ അക്ഷരാഭ്യാസം നടത്തിയിരുന്ന കളരിയുണ്ടായിരുന്നു. അത് സ്‌കൂളായി. പിന്നീട് പള്ളിവക സ്‌കൂളായി. പിന്നീട് സർക്കാരിന് നൽകി.

ധർമ്മരാജാവിന്റെ കാലത്ത് (1758-1798) കൃഷി വികസിച്ചു. മാറാടിയിൽ ഗുരുക്കൂറ് എന്ന പുരയിടത്തിൽ കരുഹൻമാർ വന്നു താമസിച്ച് ഇരുമ്പുണ്ടാക്കി യുദ്ധോപകരണങ്ങൾ നിർമ്മിച്ചിരുന്നു 1790 വരെ. പിന്നീടാണു കടത്തനാടൻഗുരുക്കൾ വന്നത്. അതിനുശേഷം ക്രിസ്ത്യാനികൾ ആ പ്രദേശത്തു കുടിയേറി.

മാറാടിയിലെ വാളോനിക്കാട് (വാൾ+ആനി+കാട്) കുടുംബം മൂവാറ്റുപുഴക്ക് കിഴക്കുള്ള ആനിക്കാട്ട് ഇപ്പോൾ സ്‌കൂൾ ഇരിക്കുന്ന സ്ഥാനത്തുനിന്നു 1780 നോടടുത്തു മാറാടിയിൽ വന്നു താമസിച്ച കുടുംബമാണ്. ആവോലി പ്രദേശത്തെ ജലക്ഷാമമാണ് കുടിയേറ്റഹേതു. 'കോട്ടക്കയത്തിൽ' എന്നും വെള്ളമുണ്ടായിരുന്നു.

മൂവാറ്റുപുഴയിൽ വലിയ അങ്ങാടിയും (തൊടുപുഴയാറിന്റെ തീരത്ത് പുഴക്കരക്കാവു വരെ) കൊച്ചങ്ങാടിയും മൂവാറ്റുപുഴയാറിന്റെ വടക്കേക്കരയിൽ തുടങ്ങിയത് ധർമ്മരാജാവിന്റെ കാലത്താണ്. കൊച്ചങ്ങാടി ഒരു ആഴ്ചച്ചന്തയായി മാറിയത് പിന്നീടാണ്. പട്ടന്മാരും ക്രിസ്ത്യാനികളുമായിരുന്നു കച്ചവടക്കാർ. പിൽക്കാലത്താണ് തമിഴ്‌നാട്ടിൽ നിന്ന് മുസ്ലീങ്ങൾ കുടിയേറിയത്. പെരുമറ്റത്ത് പെരുമറ്റം നമ്പൂതിരിയുടെ കീഴിൽ ഒരു ചന്ത ഉണ്ടായിരുന്നു. 'പെരുമറ്റം പറ' ഒത്ത അളവായി കരുതപ്പെട്ടു. മൂവാറ്റുപുഴ ചന്തയിരിക്കുന്നിടത്ത് - ഇപ്പോഴത്തെ മുസ്ലീം പള്ളിയുടെ സ്ഥാനത്ത് ഒരു കാവുണ്ടായിരുന്നു. കീഴ്ക്കാവ് (ഇളംകാവ്) എന്നായിരുന്നു പേര്. 99 ലെ വെള്ളപ്പൊക്കകാലത്തും കൊച്ചങ്ങാടിക്കടുത്ത് നമ്പൂതിരിക്കുടുംബമുണ്ടായിരുന്നു. കിഴക്കേക്കരയിൽ ആത്രശ്ശേരി മന സുപ്രസിദ്ധമായിരുന്നു.

കാരക്കുന്നം ക്രൈസ്തവ ദേവാലയത്തിന്റെ പഴയപേര് പെരുമറ്റം പള്ളി എന്നായിരുന്നു. പുഴക്കരക്കാവ് ഒരു ബ്രാഹ്മണകുടുംബത്തിന്റെ കാവായിരുന്നു. അതു നശിച്ചുകിടക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ പുലയർ വിഗ്രഹം കണ്ടെടുക്കയാൽ പുനഃസ്ഥാപിക്കുകയും ചെയ്തു.

എംസി റോഡ് 1877 ൽ പണിതു.

1914 ൽ കോൺക്രീറ്റ് പാലം ബ്രട്ടീഷുകാർ പണിതു. കൊച്ചങ്ങാടിയിലെ പ്രധാനവ്യാപാരികൾ പാലപ്പുറം, ചാത്തംകണ്ടം, പഴേയമ്പലത്തുങ്കൽ (പൂവൻ) എന്നീ കുടുംബങ്ങളായിരുന്നു. പാലപ്പുറംകാർ പാലം പണിക്ക് വളരെയേറെ സഹായം ചെയ്തിട്ടുണ്ട്. (ഈ പാലം പണിയും ഉദ്ഘാനവും കണ്ടിട്ടുള്ള 15 പേരോട് ഞാൻ സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. നേരിട്ടുകണ്ടവർ അടുത്ത കാലം വരെ ജീവിച്ചിരുന്നു. ആവേശത്തോടുകൂടിയാണ് അവർ അതൊക്കെ വിവരിച്ചത്.

ടിപ്പുസുൽത്താന്റെ ആക്രമണകാലത്ത് ബ്രാഹ്മണരും തീയരുമായ ഏറെയാളുകൾ മൂവാറ്റുപുഴ തൊടുപുഴ പ്രദേശങ്ങളിൽ കുടിയേറി. മാറാടിയിൽ പുളിമൂട്ടിക്കാർ ഒരു രാജകുമാരിയെ രക്ഷിക്കാൻ വേണ്ടി നാടുകടത്തിക്കൊണ്ടു പോന്നതാണ്. ടിപ്പുവിന്റെ പടയുടെ കൂടെ ആലുവാവരെ വന്ന പലരും കേരളവാസികളായി. പടയുടെ പിമ്പേ വടക്കുനിന്നു കുറേ മുസ്ലീംമതാനുയായികൾ പോന്നു. അവർ പിൽക്കാലത്ത് തിരിച്ചുപോയി. മാഹിയ്ക്കും എടത്തലയ്ക്കും പോയ ഒരു കുടുംബം ഗുരുക്കൂറ് പുരയിടത്തിന്റെ തെക്കേവശത്തു താമസിച്ചിരുന്നവരാണ്. മൂവാറ്റുപുഴ തെറ്റില കുടുംബത്തിലേയ്ക്ക് അവരുടെ ഒരു സഹോദരിയെ കെട്ടിച്ചിരുന്നു.

മാറാടിയിൽ കളരി നടത്തിയിരുന്നത് ആദ്യകാലത്ത് കുറുപ്പന്മാരായിരുന്നു. പുഞ്ചപ്പാടത്തിന്റെ തെക്ക് അവരുടെ ചുടുകാടാണ്. ടിപ്പുവിന്റെ ആക്രമണശേഷമാണ് കടത്തനാടൻ ഗുരുക്കൾ തകടിപ്പുറത്തു കളരി സ്ഥാപിച്ചത്. കളരി നടത്തിയിരുന്ന കുറുപ്പന്മാരുടെ പിന്മുറ ഇന്നുമുണ്ട്.

മാറാടിയിൽ കുരുക്കൂറ്(ഗുരുക്കൂറ്) പ്രദേശത്ത് വന്നുതാമസിച്ച (ജോനകന്മാർ പോയപ്പോൾ) നായർകുടുംബം ആരക്കുഴയിലെ തെരുവത്തു നായർ കുടുംബാംഗമാണ്. അവർക്ക് കുരുകൾ നായന്മാർ എന്നുപേര്. ആ പ്രദേശത്തു കുടിയേറിയ (1790 നടുത്ത്) പാലത്തുങ്കൽ കുടുംബത്തിന് കുരുക്കൂറ് എന്ന വീട്ടുപേരുണ്ടായി. കത്തെഴുത്തുകാരൻ നൽകിയ വീട്ടുപേരാണത്.

പാല, വെളിയന്നൂർ, ഉഴവൂർ, കല്ലൂർക്കാട്, ചമ്പക്കുളം മുതലായ പ്രദേശങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾ മൂവാറ്റുപുഴ അങ്ങാടിയിൽ കുടിയേറി കച്ചവടം ചെയ്തുപോന്നു. അവർക്കുവേണ്ടി 1811 ൽ ഒരു പള്ളിയും സ്ഥാപിച്ചു. സ്‌കൂളും തുടങ്ങി.


റഫറന്‍സ്

1. ഒരു വംശവും പലനാടുകളും - റവ. ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, പിഒസി എറണാകുളം 2. തിരുവിതാംകൂര്‍ ചരിത്രം - പാച്ചു മൂസത്, വൈക്കം (ഓണപതിപ്പ്)
3. തിരുവിതാംകൂര്‍ ചരിത്രം - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 1973
4. The Travancore State Mannual - Nagar Aiya V (Asian Edl Services, New Delhi - 1989)
5. The Travancore State Mannuel - Govt of Kerala 1996

5. കുരുക്കൂർ പാലത്തുങ്കൽ കുടുംബചരിത്രം 8-16 അദ്ധ്യായങ്ങളിൽ നിന്ന്) തയ്യാറാക്കിയത്: റവ. ഡോ. ജോർജ്ജ് ഓണക്കൂർ എം.എ; പിഎച്ച്ഡി ജനറൽ എഡിറ്റർ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ പാലാരിവട്ടം കൊച്ചി - 682 025

History

Muvattupuzha was part of the Vadakkumkoor Kingdom until it was captured by the Travancore Kingdom, now merged into the state of Kerala. Old documents show that the lands of Muvattupuzha belonged to ‘Edappally Swaroopam’, but were later transferred to Brahmin Families

St. Thomas, the Apostle of Jesus Christ, who introduced Christianity to India, is believed to have visited Muvattupuzha and converted several families to Christian faith. The St. Mary's Church of Arakuzha has a recorded history of over 1000 years, making it one of the oldest churches in Kerala. It is known for its paintings and sculptures. Muvattupuzha was also known as "Arakuzha Pakuthi"(half of arakuzha).

After Indian Independence, Muvattupuzha, as a village union, came under the control of a council of three members nominated by the Government. V. P. Govindan Nair was the first president of the village union. By 1953, Muvattupuzha was declared a Panchayat. Kunnappillil Varkey Vaidyan was the first president of the elected Panchayat Committee. Muvattupuzha was raised to the status of a Municipality in the year 1958. N. Parameshwaran Nair (Father of Kukku Parameswaran, cine artist) became the first Municipal Chairman. Muvattupuzha made history as the first Municipality where the Communist Party came to power in a general election.

N. P. Varghese was the first elected M.L.A. from Muvattupuzha Assembly Constituency. Later, K. M. George, founder of Kerala Congress represented Muvattupuzha. The first M.P. of Muvattupuzha (Lok Sabha constituency) was George Thomas Kottukapally. Of all the Municipal Chairmen of the town, P. P. Esthose deserves special mention. He was simultaneously an MLA and the Municipal Chairman of Muvattupuzha. He got state-level recognition as the Chairman of Chamber of Chairmen. In its entire history, he is the only Communist member elected to the Parliament from the constituency


Geography

Rubber Trees in a Plantation The town is situated on highland regions. Essentially, the regions of Thodupuzha, Muvattupuzha and Kothamangalam were called "Keezhmalanad" of erstwhile Vadakkumkoor Kingdom indicating these as lands with fertile soils deposited by Thodupuzha and Muvattupuzha rivers over a period of time due to floodings of the banks. The Town is 20meters above MSL.


Muvattupuzha River

The town is named after the Muvattupuzha river which flows through it. The name is made up of three Malayalam words: 'Moonu', which stands for 'three', 'aaru' - small river, and 'puzha', which also means river. 'Aaru' is a word that is usually used for rivers in the southern half of Kerala, while the term 'puzha' is used in the northern parts. The three rivers in this case are the Kothamangalam river or Kothayaar, Kaliyar and Thodupuzhayaar, which merge to form a single river. Thus it is called centre point of confluence of three rivers or Thriveni Sangamam in Malayalam. Muvattupuzha River was practically free from Pollution which slowly is changings due to the growth of small towns on the river's banks as well as industrial endeavours.

Muvattupuzha river ‍ which starts and flows through Muvattupuzha town runs for 121 km. The major source of water is the Thodupuzha river which starts in the Idukki district and provides water throughout the year, enabled by the supply of water from Idukki arch dam. Idukki dam is the largest arch dam in India and it is used for hydro-electric power generation. Muvattupuzha river is the prime victim of river pollution nowadays. Green People, people for socio-environmental works, an environmental organization is now leading a campaign to save the Muvattupuzha river.


Near Towns

The town consists of two regions separated by the Muvattupuzha bridge. Kacherithazham is the main centre of the town to the East of the Muvattupuzha bridge. Velloorkunnam, Vazhappilly and Kadathy are to the South West of the bridge. Kavumkara is a old market which lies to the North East of the town after the bridge on the Muvattupuzha - Kothamangalam road.



The Thodupuzha bridge is over the Thodupuzha river,Which Also Flows through the South East portions of the town before merging with Muvattupuzha river near Kacherithazham.



Kizhakkekara and Randaattinkara lies on the eastern part of the town on the banks of the Muvattupuzha river. After Thodupuzha bridge comes Adooparambu, Anikkad and Avoly. This area has a large pineapple cultivation and has pineapple based agro industries. Adooparambu is also known for its timber industries. Avoly is abutting Muvattupuzha municipality.



From the olden times, south of Marady panchayat towards Kottayam, was sparsely occupied and still has rubber plantations and a hilly terrain till Koothattukulam. Aaroor (near Meenkunnam ) was a forest until 5-6 decades ago. While every direction from Muvattupuzha is populated and almost urbanized, the southern direction towards Kottayam via M C Road is undeveloped. KSTP's Second Phase project of Straightening of Muvattupuzha-Chengannur MC Road is proposed.



The old Muvattupuzha bridge built over the Muvattupuzha river was the first concrete bridge in Asia. It was completed in 1914. This serves as the connection between Nehru Park and Kacherithazham.



Pezhakkappilly and Vazhakulam are two satellite towns of Muvattupuzha. The nearby Panchayaths are mostly into agriculture, small scale and medium scale industries. Pineapple and Rubber plantations are the common agrarian efforts. Match box industries, saw mills, paper, plastic and wood carton making are the main industries in this area.KINFRA's Small Industries Park at Nellad is 9kms from Muvattupuzha.

Nearby towns

The nearby towns are Kothamangalam, Vazhakulam, Thodupuzha, Piravom, Koothattukulam, Kolenchery, Perumbavoor and Kalloorkad .